song lyrics / Tale TAJ / Eni-Ee Nadentha Ingane? lyrics  | FRen Français

Eni-Ee Nadentha Ingane? lyrics

Performers Tale TAJJakes B Richard

Eni-Ee Nadentha Ingane? song lyrics by Tale TAJ official

Eni-Ee Nadentha Ingane? is a song in indeterminate language

ഇരുൾ മൂടി രാവും പകലും
ഈ ലോകമാകെ അന്തകാരം
മനസ്സ് വെന്ത് നീറി ശാപം
വെടി മരുന്ന് പൊടിഞ്ഞ ചാരം
എന്താണളിയാ? എന്തോന്നെന്റെളിയാ?
എങ്ങോട്ടീ ലോകത്തിൻ പോക്കെന്റെളിയാ?ദൈവമേ ഈ നാടെന്താ ഇങ്ങനെ?
ദൈവമേ നിന്റെ മക്കളെന്താ ഇങ്ങനെ? (2)
ജാതിമതവർഗീയവാതികളേറെ
സദാചാരഗുണ്ട വിഷപാമ്പുകൾ നീളെ
കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നമ്മമാരു കൊറേ
വീട്ടുകാരെ കൊന്നൊടുക്കണ സൈക്കോ മോഡ് വേറെ..
പട്ടിണിയായ് വിശന്നു വലഞ്ഞ പാവം പയ്യനെ
കൈകൾ കെട്ടിയിട്ടു തല്ലിക്കൊന്നൊരു പടു ജനത
വിടരും മുൻപേ മൊട്ടിട്ട പാവം പെൺ കുരുന്നുകളെ പിച്ചി ചീന്തി കെട്ടി തൂക്കിയ
രക്ത ദാഹി മറുത...

മടുത്തു... ഈ ലോകമാകെ വെറുത്തു..
ഒടുക്കം....ഹാ... നരകമാണിവിടം.. Yeah
എന്താണളിയാ? എന്തോന്നെന്റെളിയാ?
എങ്ങോട്ടീ ലോകത്തിൻ പോക്കെന്റെളിയാ? (4)

ഇതൾ കീറി വലിച്ചെറിഞ്ഞ ജ്യോതി ജിഷ ദേവി പുഷ്പം..
പാതിവഴിയിൽ അസ്തമിച്ച സൗമ്യ രമ്യ ജീവിതം
അധ്യാപന പാപ പാഠം പാനൂരിലേ പെൻബാല്യം
നാഗ ഗരം ഭർതൃ വിഷം ഒടുവിൽ ഉത്ര ഹത്യ...

ഒരു വെള്ളപൊക്കം വന്നപ്പോൾ എല്ലാരും ഒന്നിച്ചു..
വെള്ളമിറങ്ങി പോയപ്പോൾ ഒരുമയതിന്റെ കൂടെ മരിച്ചു...
കലികാലം കലിപൂണ്ടൊരു വർഗീയത കനല്ലാട്ടം
NRC CAB ഫാസിസത്തിന്റട്ടഹാസം
അറിയില്ലേ ഡൽഹിയിലെ നരനായാട്ട്
മനുഷ്യത്വം തെല്ലുമില്ല ഭരണ കൂത്താട്ടു
വർഗീയത മെഴുകിയോരാ ചോര പേ കൂത്ത്
ഇങ്ങനുള്ളൊരു നാടിന്റെ ഗതിവിധിയെങ്ങോട്ട്?
എന്താണളിയാ? എന്തോന്നെന്റെളിയാ?
എങ്ങോട്ടീ ലോകത്തിൻ പോക്കെന്റെളിയാ? (2)

പിഞ്ചു കുഞ്ഞിനെ കടൽപറേലെറിഞ്ഞു കൊല്ലും തള്ള..
അവളെയും വിളിക്കുന്നു പിഞ്ചു കുഞ്ഞിന്റമ്മ..
അമ്മയാണ് നന്മയല്ല തിന്മ നിറഞ്ഞ താട
കാമവെറി പൂണ്ടത്തിന്റെ പരിണിത ഫലമോ?
കഞ്ചാവ് മദ്യം ഞരമ്പിൽ തലച്ചോറിൽ
ചിത്ര വധം ചെയ്യപ്പെട്ടൊരു ഗർഭിണിയാം പൂച്ച
കുന്നോളം പ്രതീക്ഷകൾ ഉസ്കൂളിലെ ബാല്യം
ഉടച്ചെറിഞ്ഞത് പാമ്പിൻ കൊത്തോ
അധ്യാപക മൂർച്ചാ...
കോവിഡ് -19 കാലത്ത് വെട്ടില് വീണൊരു
പെണ്ണിന് മാനഹാനി..
വിശന്നു കാറുന്ന മീഡിയക്കെല്ലാം daily ഫുഡ്‌ and കാലാപാനി..
എനിക്കും നിനക്കും പറയാനുള്ളത് മറയില്ലാതെന്റെ റപ്പില് തുപ്പും ഞാൻ
മനസ്സിൽ പൊള്ളുന്ന നോവുകളോരോന്നു പെറുക്കിയെടുത്തു വറുത്തു പാടും ഞാൻ..

ഇവിടീ നാട്ടില് വേണ്ടത് മഹാ ഗാന്ധിജിയുടെ സഹനമാണോ?
ഇവിടീ നാട്ടില് വേണ്ടത് മദർ തെരേസയുടെ
കരുണയാണോ?
കണ്ണിനു കണ്ണായി പല്ലിനു പല്ലായി പിഴുതെടുക്കണ നിയമം വരണ്ടേ?
കുഞ്ഞിനെ കാണുമ്പോൾ കാമം കലിക്കും
മനുഷ്യ മൃഗത്തെ എറിഞ്ഞു കൊല്ലണ്ടേ?
ഹ എറിഞ്ഞു കൊല്ലണ്ടേ?
കപടതയുടെ ഘടികാരം ചലിക്കുന്ന ലോകത്തിൽ മാറാപ്പ് മേഞ്ഞൊരു പാവയായ് നിന്നവർ..
അഹോരാത്രം തേടി കരുതൽ മാഞ്ഞു പോയ
പ്രതീക്ഷകൾ ഒരു മുഴം കയറിൽ തൻ സ്വപ്‌നങ്ങൾ ത്യജിച്ചവർ....
... Please, i can't breath...
Lyrics copyright : legal lyrics licensed by Lyricfind.
No unauthorized reproduction of lyric.

Comments for Eni-Ee Nadentha Ingane? lyrics

Name/Nickname
Comment
Copyright © 2004-2024 NET VADOR - All rights reserved. www.paroles-musique.com/eng/
Member login

Log in or create an account...

Forgot your password ?
OR
REGISTER
Select in the following order :
1| symbol at the bottom of the cloud
2| symbol at the top of the calculator
3| symbol to the left of the suitcase
grid grid grid
grid grid grid
grid grid grid